തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പത്തുശതമാനം വര്‍ധിപ്പിക്കാന്‍ ശമ്പള കമ്മീഷന് ശിപാർശ. കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ ആക്കണമെന്നും ശമ്പള കമ്മീഷൻ ശിപാർശ ചെയ്തു.
2019 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും ശിപാർശയിൽ പറയുന്നു. അടുത്ത ശമ്പള പരിഷ്കരണം 2024 ന് പകരം 2026 ൽ മതിയെന്നാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ശമ്പള പരിഷ്കരണത്തിനു ശേഷം മതിയെന്നാണ് ശിപാർശ.
ശമ്പള കമ്മീഷൻ ശിപാർശയിൽ പ്രധാനപ്പെട്ടവ
അടിസ്ഥാന ശമ്പളം
കുറഞ്ഞത് 23,000
കൂടിയത് 1,66,800
വൃദ്ധരേയും കുട്ടികളെയും നോക്കാൻ അവധി
ശമ്പളത്തോടെ ഒരു വർഷത്തെ അവധി
അവധിക്കാലത്ത് നാൽപത് ശതമാനം ശമ്പളം
പെൻഷൻ
കുറഞ്ഞത് 11,500
കൂടിയത് 83,400
80 വയസ് കഴിഞ്ഞവർക്ക് 1000 രൂപ അധിക ബത്ത
ഡിഎ
28 ശതമാനം
പത്ത് ശതമാനം വർധന
നഗര അലവൻസ് നിർത്തലാക്കും
വീട്ടുവാടക ബത്ത കോർപറേഷൻ പരിധിയിൽ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം
മുന്‍സിപ്പാലിറ്റികളില്‍ എട്ടു ശതമാനം
പഞ്ചായത്ത് പരിധിയില്‍ നാല് ശതമാനം
ഇൻക്രിമെന്റ്
കൂടിയത് 700
കൂടിയത് 3,400