കോട്ടയം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു പായിപ്പാട് ജംഗഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ആളുകൾ കൂട്ടമായെത്താൻ ഫോണിലൂടെ ഇയാൾ ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ വിവിധ ക്യാന്പുകളിൽ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് 11.45നു പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്.
പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന സൂചനയെ തുടർന്നു ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.