കോട്ടയം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു പായിപ്പാട് ജംഗഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്പി ജി. ജയദേവ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പായിപ്പാട് തൊഴിലാളികളെ സംഘിടിപ്പിക്കാൻ നേതൃത്വം നൽകിയത് മുഹമ്മദ് റിഞ്ചു ഉൾപ്പെടുന്ന സംഘമാണെന്നാണ് പോലീസ് പറയുന്നത്.
ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.