മുംബൈ: ഇന്ത്യൻ ടെന്നീസിലെ ‘നിത്യയൗവ്വനം’ ലിയാൻഡർ പെയ്സ് വിരമിക്കുന്നതിനു മുന്പ് ഒരു ആഗ്രഹം കൂടി സാക്ഷാത്കരിക്കാനുണ്ട്. അത് എന്താണെന്നു താരംതന്നെ വെളിപ്പെടുത്തുന്നു.
വനിതാ താരം സെറീന വില്യംസിന്റെ മകളുടെ കൂടെ മിക്സഡ് ഡബിൾസ് കളിക്കണം, അതും 2040 ൽ.! സെറീന വില്യംസ് മകൾ അലക്സിസ് ഒളിന്പ്യയോടൊപ്പമുള്ള സെൽഫി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രം റീട്വീറ്റ് ചെയ്തു കൊണ്ടാണ് ലിയാൻഡർ തന്റെ രസകരമായ ആഗ്രഹം അറിയിച്ചിരിക്കുന്നത്. വെറുതെ തമാശ പറഞ്ഞതാണെങ്കിലും സംഭവം ആരാധകർ ഏറ്റെടുത്തതോടെ ട്വീറ്റ് വൈറലായി.
നിരവധി ആളുകളാണ് പെയ്സിന്റെ ആഗ്രഹം സാധിക്കട്ടെ എന്ന് ആശംസിച്ചിരിക്കുന്നത്. ഡേവിസ് കപ്പ് ടെന്നീസിൽ ഏറ്റവും കൂടുതൽ ഡബിൾസ് വിജയം സ്വന്തമാക്കിയിട്ടുള്ള താരമാണ് ലിയാൻഡർ. 1990ലാണ് അദ്ദേഹം ടെന്നീസിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് അദ്ദേഹത്തിനൊപ്പം അരങ്ങേറ്റം കുറിച്ച സീഷൻ അലിയാണ് അദ്ദേഹത്തിന്റെ പരിശീലകൻ. കഴിഞ്ഞ മാസം രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമാണ് പെയ്സ് റിക്കാർഡ് നേട്ടം സ്വന്തം പേരിലാക്കിയത്.