ഇന്ത്യൻ സിനിമയും സൽമാൻ ഖാനുമാണ് പാക്കിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നതെന്ന് പാക് നടിയും ഗായികയുമായ റാബി പിർസദ. ലാഹോറിലെ ഒരു പൊതു ചടങ്ങിൽവച്ചായിരുന്നു നടിയുടെ അഭിപ്രായപ്രകടനം. പാക്കിസ്ഥാൻ ബോളിവുഡ് സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ കുറ്റമാണെന്നാണ് നടിയുടെ പക്ഷം. ഇന്ത്യൻ സിനിമകളിൽ പ്രത്യേകിച്ച് സൽമാൻ ഖാൻ നായകനാകുന്ന സിനിമകളിൽ കുറ്റകൃത്യങ്ങളാണ് പ്രധാനമായും കഥാപശ്ചാത്തലമാകുന്നത്. ഇന്ത്യൻ സിനിമകൾ നൽകുന്ന പാഠങ്ങൾ പാക്കിസ്ഥാൻ സംസ്കാരത്തെ നശിപ്പിക്കുകയാണ്, അവർ പറഞ്ഞു. പാക് ചിത്രങ്ങളെ വാനോളം പുകഴ്ത്തിയ നടി ഇവ കുട്ടികളെ പഠിപ്പിക്കുന്നത് നന്മയാണെന്നും അഭിപ്രായപ്പെട്ടു.
Related posts
വിജയ് സാറിന്റെ കൂടെ നടന്നപ്പോള്‍ എന്തോ വലിയ കാര്യം അച്ചീവ് ചെയ്തതു പോലെയാണ് തോന്നിയത്: ഒരു ഡ്രീം കം ട്രൂ മൊമെന്റായിരുന്നു അതെന്ന് മമിത ബൈജു
ദളപതി 69ലേക്ക് എന്നെ വിളിച്ചത് തനിക്ക് ഒരു ഡ്രീം കം ട്രൂ മൊമെന്റായിരുന്നു എന്ന് മമിത ബൈജു. ഒരുപാടു കാലമായി ആഗ്രഹിച്ച...കാത്തിരിപ്പിന് വിരാമം: ഒരു ജാതി ജാതകം; 31ന് പ്രദർശനത്തിനെത്തുന്നു
വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം 31ന് പ്രദർശനത്തിനെത്തുന്നു....ബാത്ത്റൂം വീഡിയോ ലീക്കാക്കിയത് മനഃപൂര്‍വമെന്ന് ഉർവശി റൗട്ടേല
സുസ്മിത സെൻ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദിയ മിര്‍സ തുടങ്ങിയവരെപ്പോലെ സൗന്ദര്യമത്സരങ്ങളിലൂടെ ശ്രദ്ധ നേടിയ ശേഷം സിനിമയിലെത്തിയ താരമാണ് ഉർവശി...