ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷൊയിബ് മാലികും 12 വര്‍ഷം നീണ്ട തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയത് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു.
ഒട്ടുമിക്ക ബന്ധങ്ങളിലേതും പോലെ ഇവിടെയും വില്ലനായത് അവിഹിതബന്ധം തന്നെയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ഷോയ്ബും വിവാഹിതരായത്. ഇന്ത്യ, പാക്കിസ്ഥാന് അയല്‍രാജ്യങ്ങളില്‍ നിന്നും പ്രണയിച്ചു വിവാഹിതരായ ഇവര്‍ എക്കാലവും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.
തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്ന് സാനിയ മിര്‍സയുടെ ഇന്‍സ്റ്റാ സ്റ്റോറി വന്നതോടെയാണ് വിവാഹ മോചന വാര്‍ത്ത കൂടുതല്‍ പരന്നത്.
സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി.സാനിയ ദുബൈയിലും ഷൊയിബ് മാലിക് പാക്കിസ്ഥാനിലുമാണ് ഇപ്പോഴുള്ളത്.
സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന് ഇസ്ഹാന് ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുകയാണ്.
ഇസ്ഹാന്റെ ജന്മദിനം സാനിയയും മാലിക്കും ദുബായില്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ മാലിക് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെങ്കിലും സാനിയ അതിന് തയ്യാറായില്ല.
പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാന്‍ എന്നെ സഹായിക്കുന്ന നിമിഷങ്ങള്‍ എന്ന് പറഞ്ഞ് സാനിയ കഴിഞ്ഞ ദിവസം മകനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു.
ഇവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്നത് പാക്കിസ്ഥാനി മോഡലും നടിയുമായ ആയേഷ ഒമറിന്റെ പേരാണ്.
താരദമ്പതികളുടെ ബ്രേക്ക് അപ്പിന് കാരണം എന്ന് ആയിഷയെ പഴി പറയാന്‍ കാരണം ഷോയബ് മാലിക് ഇവര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ചെയ്ത ഒരു ബോള്‍ഡ് ഫോട്ടോ ഷൂട്ടാണ്.
ഫോട്ടോഷൂട്ടിന് പിന്നാലെ, തന്നെ ഷൂട്ടിംഗിനിടെ ആയിഷ വളരെയധികം സഹായിച്ചതായി ഒരു അഭിമുഖത്തില്‍, മാലിക് തുറന്നുപറഞ്ഞതും ഗോസിപ്പ് കോളങ്ങള്‍ നിറച്ചു.
ഇനി ആരാണ് ആയേഷ ഒമര്‍ എന്നു നോക്കാം, നടി,ഗായിക എന്നീ നിലകളില്‍ പാക്കിസ്ഥാനില്‍ ഏറെ അറിയപ്പെടുന്ന ഒരു താരമാണ് ഇവര്‍. യൂട്യൂബര്‍ എന്ന നിലയിലും സജീവമാണ്.
ചുരുക്കത്തില്‍ പറഞ്ഞാല്‍ പാക്കിസ്ഥാനിലെ ഒരു സ്റ്റൈല്‍ ഐക്കണ്‍. പാക്കിസ്ഥാനില്‍ ഇന്ന് ഏറ്റവും പണം കൈപ്പറ്റുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് അയേഷ.
2015ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം കാറാച്ചി സേ ലാഹോറിലൂടെയാണ് അയേഷ സിനിമാരംഗത്തെത്തുന്നത്. യുദ്ധ ചിത്രമായ യാല്ഗാര്(2017) കാഫ് കങ്കണ(2019) എന്നിവയിലും പ്രധാന വേഷങ്ങള്‍ ചെയ്തു.
2012ല്‍ അയേഷ രണ്ടു ആല്‍ബങ്ങള്‍ ഇറക്കിയിരുന്നു. ചല്‍തേ ചല്‍തേയും, ഖാമോഷിയും. ഇവയ്ക്ക് ലക്സ് സ്റ്റൈല്‍ അവാര്‍ഡുകള്‍ കിട്ടി. 2013 ല്‍ ഗിമ്മെ ഗിമ്മെ എന്ന മൂന്നാമത്തെ ആല്‍ബം ഇറക്കി.
മികച്ച അവതാരക കൂടിയാണ് ആയിഷ. സിഎന്‍ബിസി പാക്കിസ്ഥാനിവെ യേ വക്ത് ഹേ മേരാ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അയേഷയുടെ യൂട്യൂബ് ചാനലിനും സബ്സ്ക്രൈബേഴ്സ് നിരവധിയാണ്.
2019 ല്‍ വാഴ്സി അന്താരാഷ്ട്ര സംഘടന, തംഗ ഇ ഫക്കര്‍ ഇ പാക്കിസ്ഥാന് ബഹുമതി നല്കി ആയിഷ ഒമറിനെ ആദരിച്ചിരുന്നു.
ഷൊയിബ് മാലിക്കും അയേഷ ഒമറും ചേര്‍ന്നുള്ള ബോള്‍ഡ് ഫോട്ടോഷൂട്ട് നേരത്തേ വൈറലായിരുന്നു. ബോള്‍ഡ് രംഗങ്ങളുള്ള ഫോട്ടോഷൂട്ടിനെ കുറിച്ച് ഭാര്യ സാനിയ എന്താണ് പറഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷൊയിബിനോട് ചോദിച്ചിരുന്നു.
എന്നാല്‍, ഈ ചോദ്യത്തോട് മറുപടി പറയുന്നതിന് പകരം അവതാരകയോട് മറുചോദ്യം ചോദിക്കുകയായിരുന്നു ഷൊയിബ് ചെയ്തത്.
നിങ്ങളുടെ ഭര്‍ത്താവ് ആയിരുന്നെങ്കില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്നായിരുന്നു മറുചോദ്യം. താന്‍ അവിവാഹിതയാണ് എന്നായിരുന്നു അവതാരകയുടെ മറുപടി.
അങ്ങനെയൊരു സംഭവമേ നടന്നില്ലെന്ന് മട്ടിലായിരുന്നു തന്റെ ഭാര്യയുടെ പ്രതികരണവും എന്ന് ഷൊയിബ് മാലിക് പറയുകയും ചെയ്തു.
ഇതിനെല്ലാം പിന്നാലെയാണ് സാനിയ ഷൊയ്ബുമായുള്ള ബന്ധം വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്.
പാക്കിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത ടെലിവിഷന്‍ ഷോയില്‍ ഷോയബ് മാലികിനോട് സാനിയ മിര്‍സയെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ അതേ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ ഭാര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്ന് അദ്ഭുതം പ്രകടിപ്പിച്ച് വഖാര്‍ യൂനുസ് ഷോയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇതോടെ ഇരുവരും ബന്ധം പിരിഞ്ഞുവെന്ന് ആരാധകര്‍ ഉറപ്പിച്ചു. തുടര്‍ന്ന് ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ വിവാഹമോചനത്തിന് ഔദ്യോഗികമായി സ്ഥിരീകരണമാവുകയും ചെയ്തു.