ചാനലില്‍ വാര്‍ത്തയ്ക്കിടെ പരസ്യം വരുന്ന പതിവുണ്ട്. വാര്‍ത്തകള്‍ ലൈവ് ആയതിനാല്‍ പരസ്യത്തിന്റെ ഇടവേളയില്‍ അവതാരകര്‍ കൊച്ചുവര്‍ത്തമാനം പറയുന്നത് പുതുമയുള്ള കാര്യമല്ല. മലയാളത്തിലെ ഒരു പുലിയായ അവതാരകന്റെ ലാപ് ടോപ്പിലെ കൊട്ടിപ്പാട്ട് പണ്ട് ലോകം കണ്ടതാണ്. എന്നാല്‍ ഇപ്പോഴിതാ അതിലും മോശമായ കാര്യം സംഭവിച്ചിരിക്കുന്നു. ഇന്ത്യയിലല്ല പാക്കിസ്ഥാന് ചാനലിലാണെന്നു മാത്രം.
ഏഷ്യാകപ്പില്‍ പാക്കിസ്ഥാന്-അഫ്ഗാന് മത്സരം നടക്കുന്നതിനിടെയാണ് സംഭവം. പാക് ചാനലായ സമാ ടിവി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം ഉണ്ടായത്. പാക്കിസ്താന് താരങ്ങളെ പുകഴ്ത്തിയാണ് ചര്‍ച്ചയിലുടനീളം അവതാരകന് സംസാരിച്ചത്. ഇടവേളയില്‍ കോ ആങ്കറായ വാര്‍ത്താ അവതാരകയോട് തമാശ പങ്കിടുകയായിരുന്നു അവതാരകന്.
നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച് ആരെയോ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ തന്നെ ഇരുവരും ഓണ്‍ എയര്‍ ആയിരുന്നു. ഇക്കാര്യം ശ്രദ്ധിക്കാതെ പോയതോടെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന അവതാരകനെ സ്ക്രീനില്‍ തെളിഞ്ഞു. ബുള്ളറ്റിന് തുടങ്ങിയില്ലെന്ന് കരുതിയാണ് അവതാരകന്റെ ചേഷ്ഠയെന്ന് വ്യക്തമാണ്. ലൈവ് ആണെന്നറിഞ്ഞതോടെ ഇരുവരും പെട്ടെന്ന് ചര്‍ച്ചയിലേക്ക് കടക്കുകയും ചെയ്തു. പലരും ഈ വീഡിയോ ട്വിറ്ററിലിട്ടതോടെ സംഭവം വൈറലായി. മാധ്യമപ്രവര്‍ത്തകരെ കണ്ടുകൂടാതെ ചിലര്‍ ഇതിനെ വിമര്‍ശിച്ചു രംഗത്തെത്തുകയും ചെയ്തു. വീഡിയോ കാണാം.
When panel producer is in so much hurry to switch!!! RIP Journalism 👇 pic.twitter.com/6NeYRwxNvB
— Syed Raza Mehdi (@SyedRezaMehdi) September 22, 2018