ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുന്നയാള്‍ക്ക് 50 കോടി വിലയിട്ട് പാകിസ്ഥാന്‍ പൗരന്‍. മധ്യപ്രദേശിലെ സാത്‌ന ജില്ലയിലെ കുശാല്‍ സോണി എന്നയാള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുകയാണെങ്കില്‍ 50 നല്‍കാം എന്നു വാഗ്ദാനം ഫോണിലൂടെ ലഭിച്ചത്. വിളിച്ചയാള്‍ താന്‍ വിളിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണെന്ന് പറഞ്ഞതായും കുശാല്‍ സോണി പറയുന്നു.
കുശാലിന്റെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് കേസെടുത്തു. മുംബൈയില്‍ നടക്കാന്‍ പോകുന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യം. മോദിയെ വധിക്കാനുള്ള സംഘത്തിലേക്ക് രണ്ട് പേരെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇനി ഒരാള്‍ കൂടി വേണമെന്ന് വിളിച്ചയാള്‍ പറഞ്ഞെന്നും കുശാല്‍ വെളിപ്പെടുത്തി. ഫോണ്‍ കോളിന്റെ വിശ്വാസ്യത ഉറപ്പിച്ച ശേഷം തുടരന്വേഷണം നടത്താനാണ് പോലീസിന്റെ പദ്ധതി.