ക്രിക്കറ്റ് എന്നല്ല ഏത് ഗെയിമുകളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കമന്ററി. ഇപ്പോഴിതാ പാകിസ്ഥാനും ന്യൂസിലന്ഡും തമ്മില് കറാച്ചിയില് നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിനിടെയുണ്ടായ ഒരു കമന്ററിയാണ് ചര്ച്ചകള്ക്കു വഴിവെച്ചിരിക്കുന്നത്.
ന്യൂസിലന്ഡ് മുന് പേസറും കമന്റേറ്ററുമായ ഡാനി മോറിസണെ പോണ് താരം ഡാനി ഡാനിയല്സിന്റെ പേര് പറഞ്ഞ് അഭിസംബോധന ചെയ്ത് വെട്ടിലായിരിക്കുകയാണ് പാകിസ്ഥാന് കമന്റേറ്റര്.
രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില് കിവീസ് താരങ്ങളായ മാറ്റ് ഹെന്റിയും അജാസ് പട്ടേലും തമ്മിലുള്ള അവസാന വിക്കറ്റില് 100-ലധികം റണ്സിന്റെ കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കവെയാണ് പാക് കമന്റേറ്റര് ബസിദ് ഖാന് ഡാനി മോറിസനെ ഡാനി ഡാനിയല്സ് എന്ന് അഭിസംബോധന ചെയ്തത്.
നിമിഷ നേരം കൊണ്ട് ഈ അമളി സോഷ്യല് മീഡിയയില് വൈറാവുകയും ചെയ്തു. വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ വീഡിയോയ്ക്ക് പ്രതികരണവുമായി ഡാനി ഡാനിയല്സ് തന്നെ രംഗത്തുവന്നു.
‘എന്നെ കോച്ചാക്കൂ’ എന്ന് വൈറല് വീഡിയോ പങ്കുവെച്ച് ഡാനി ഡാനിയല്സ് ട്വീറ്റ് ചെയ്തു. എന്തായാലും ഡാനി ഡാനിയേല്സിന്റെ ആരാധകര് വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.