ഇസ്ലാമാബാദ്: ഐസിസി ടൂർണമെന്റായ ചാന്പ്യൻസ് ട്രോഫിയിൽനിന്ന് സെമിപോലും കാണാതെ പുറത്തായതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻഅഴിച്ചുപണി.
ന്യൂസിലൻഡിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ, മുൻ ക്യാപ്റ്റൻ ബാബർ അസം എന്നിവർ ഉൾപ്പെടെ ട്വന്റി 20 ടീമിൽനിന്നു പുറത്തായി.
പേസ് ബോളർമാരായ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ബാറ്റർമാരായ സൗദ് ഷക്കീർ, കമ്രാൻ ഗുലം തുടങ്ങിയവർക്ക് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി.
റിസ്വാനെ ഏകദിന ടീമിന്റെ നായകനായി നിലനിർത്തിയപ്പോൾ, ബാബറിനും ടീമിൽ ഇടം നൽകി. ചാന്പ്യൻസ് ട്രോഫിയിൽ കളിച്ച ടീമിലെ മിക്ക താരങ്ങളെയും നിലനിർത്തുകയും ചെയ്തു.
മാർച്ച് 16ന് ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. യുവതാരം സൽമാൻ അലി ആഗ നയിക്കുന്ന ട്വന്റി 20 ടീമിൽ, ഷദാബ് ഖാനാണ് ഉപനായകൻ.