അഫ്ഗാന്‍ ജനത താലിബാന്‍ ഭീകരതയുടെ തീച്ചൂളയില്‍ വെന്തു നീറുമ്പോള്‍ ഭീകരസംഘടനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദി.
പാകിസ്താനി മാധ്യമപ്രവര്‍ത്തക നൈല ഇനായാത്ത് പങ്കുവെച്ച വീഡിയോയില്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ അഫ്രീദി സ്വാഗതം ചെയ്യുന്നത് വ്യക്തമാണ്.
അഫ്രീദിയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ നല്ല മനസ്സോടെയാണ് താലിബാന്‍ വന്നത്. പോസിറ്റീവ് ചിന്താഗതിക്കാരാണ് താലിബാന്‍കാര്‍. അവര്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു.
താലിബാന്‍ ക്രിക്കറ്റിനെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. താലിബാന്‍ കര്‍ശനമായ ഇസ്ലാമിക ശരീഅത്ത് പിന്തുടരുന്നുണ്ട് അവിടെ ക്രിക്കറ്റ് ഉള്‍പ്പെടെ ഏത് വിനോദവും ‘ഹറാം’ ആണ്.’
തുടക്കകാലത്ത് താലിബാന്‍ ക്രിക്കറ്റിനെയും ഫുട്ബോളിനെയും വിലക്കിയിരുന്നു, കാരണം ഇത് പ്രാര്‍ത്ഥനയില്‍ നിന്ന് പുരുഷന്മാരെ അകറ്റിനിര്‍ത്തുമെന്ന് അവര്‍ കരുതിയിരുന്നു.
എന്നാല്‍, എല്ലാ കായിക ഇനങ്ങളും പ്രത്യേകിച്ച് , ക്രിക്കറ്റ് പുതിയ താലിബാന്‍ ആസ്വദിക്കുന്ന ഒരു കായിക വിനോദമാണെന്നും അഫ്രീദി പറഞ്ഞു.
ഭീകരവാദികളുടെയും അഫ്രീദിയുടെയും ശബ്ദം ഒരുപോലെയുണ്ടെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.