അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന പാകിസ്ഥാന് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു.
പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് സംഭവം. വെടിവച്ചിട്ട ഡ്രോണ്‍ പാക്കിസ്ഥാന്റെ ഭൂമിയിലാണ് പതിച്ചതെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു.
ഇന്നലെ അര്‍ധരാത്രി പഞ്ചാബിലെ അമൃത്സര്‍ സെക്ടറിലെ ബാബപിര് അതിര്‍ത്തി പോസ്റ്റില്‍ രാത്രി പട്രോളിങിനിടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സൈന്യം വെടിയുതിര്‍ത്തു. കൗണ്ടര്‍ ഡ്രോണുകളെയും ബിഎസ്എഫ് വിന്യസിച്ചു.
ഡ്രോണ്‍ തിരികെ പോകാന്‍ തുടങ്ങുന്നതിനിടെ വെടിവെച്ചതിനാല്‍ പാകിസ്ഥാന്റെ അതിര്‍ത്തിയില്‍ പതിക്കുകയായിരുന്നെന്ന് ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു.