പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ പാ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​നു സ​മീ​പം സ്ഫോ​ട​നം

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ന്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ്‌​ഫോ​ട​നം. ക​റാ​ച്ചി​യി​ലെ ഓ​ഫീ​സി​നു സ​മീ​പ​ത്താ​ണ് ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ മ​തി​ലി​നോ​ടു​ചേ​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചു​പോ​യ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്. ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പു ഫെ​ബ്രു​വ​രി എ​ട്ടി​ന് ന​ട​ക്കാ​നി​രി​ക്കെ​യാ​ണു സ്ഫോ​ട​നം.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​ങ്ങ​ളും സു​ര​ക്ഷാ​വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യാ​ഴാ​ഴ്ച യോ​ഗം വി​ളി​ച്ചി​രു​ന്നു.

സു​ര​ക്ഷാ​വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു കൃ​ത്യ​മാ​യി ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്നു യോ​ഗ​ത്തി​നു​ശേ​ഷം പാ​ക്ക് മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞി​രു​ന്നു.

400 ഗ്രാം ​വ​രു​ന്ന സ്‌​ഫോ​ട​ക വ​സ്തു ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച നാ​ട​ന്‍ ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫീ​സു​ക​ൾ​ക്കു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment