2016 സെപ്റ്റംബറിൽ പാക് അധിനിവേശ കാഷ്മീരിലെ ഭീകര താവളങ്ങൾക്കുനേരെ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. എന്നാൽ ഇത് ഒൗദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് ലഭിച്ചതാണോ അല്ലയോ എന്ന് സ്ഥിരീകരണമില്ല. ചില ദേശീയ മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.
രണ്ടു വർഷത്തിനിടെ ഇത് ആദ്യമായാണ് മിന്നലാക്രമണവുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്ന വീഡിയോ പുറത്തുവരുന്നത്. ഭീകരരുടെ താവളങ്ങളും ബങ്കറുകളും തകർക്കുന്നത് വീഡിയോയിൽ കാണം. തെർമൽ ഇമേജിംഗ് കാമറയും ആളില്ലാ വിമാനവുമുപയോഗിച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്.