
പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ് സ്ഥിരീകരിച്ചു. മെഹര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, പാക്കിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മരണസംഖ്യ 2000 കഴിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. 97 പേരാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്.
മുന്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളിലൂടെയാണ് മെഹര്‍ തരാര്‍ ഇന്ത്യക്കാര്‍ക്ക് പരിചിതയായത്. ഇരുവരും വിവാഹിതരാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.