ഇസ്ലാമാബാദ്: ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ട പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിനു വിലക്ക്. ഓപ്പണർ ഖാലിദ് ലത്തീഫിനാണു വിലക്കു ലഭിച്ചിരിക്കുന്നത്. അഞ്ചു വർഷത്തേക്കാണു വിലക്ക്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലത്തീഫ് ഒത്തുകളി നടത്തിയതായി തെളിഞ്ഞതിനെത്തുടർന്നാണ് നടപടി.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്(പിസിബി) ഏർപ്പെടുത്തിയ വിലക്ക് ലാഹോർ ഹൈക്കോടതി ശരിവച്ചു. കൂടാതെ 10 ലക്ഷം രൂപ പിഴയും താരത്തിനു വിധിച്ചിട്ടുണ്ട്. എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിലും ബാറ്റ്സ്മാനായ ലത്തീഫിന് വിലക്കുണ്ട്.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ താരമായ ലത്തീഫ് പാകിസ്ഥാൻ ദേശീയ ടീമിനുവേണ്ടി അഞ്ച് ഏകദിനങ്ങളിലും 13 20 ട്വന്റി മൽസരങ്ങളും കളിച്ചിട്ടുണ്ട്.