പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരായ പരാമര്ശത്തിന്റെ പേരില് സസ്പെന്ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര് ശര്മയെ കൊലപ്പെടുത്താനെത്തിയ പാകിസ്ഥാന് പൗരന് പിടിയില്. ര
രാജസ്ഥാനിലെ ശ്രീ ഗംഗാനഗര് ജില്ലയില് നിന്നാണ് ഇയാള് പിടിയിലായത്. അറസ്റ്റിലായ പാകിസ്ഥാന് പൗരനെ ഇന്റലിജന്സ് ബ്യൂറോയും മറ്റ് രഹസ്യാന്വേഷണ ഏജന്സികളും സംയുക്തമായി ചോദ്യം ചെയ്യുകയാണ്.
ജൂലായ് പതിനാറിന് രാത്രി ഹിന്ദുമല്ക്കോട്ട് അതിര്ത്തിയില് നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് ഓഫീസര് പറഞ്ഞു.
പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം സംശയാസ്പദകരമായ സാഹചര്യത്തില് ഇയാളെ കണ്ടതിന് പിന്നാലെ കസ്റ്റഡിയില് എടുക്കുകയായിരുന്നു.
ഇയാളുടെ കൈയിലുള്ള ബാഗില് നിന്ന് 11 ഇഞ്ച് നീളമുള്ള കത്തിയും മതപരമായ പുസ്തകങ്ങളും, വസ്ത്രങ്ങള്, ഭക്ഷണം എന്നിവ കണ്ടെടുത്തു.
പാകിസ്ഥാനിലെ വടക്കന് പഞ്ചാബിലെ മാണ്ഡി ബഹാവുദ്ദീന് നഗരത്തിലാണ് താമസമെന്നും തന്റെ പേര് റിസ്വാന് അഷ്റഫ് ആണെന്നും അദ്ദേഹം പറഞ്ഞതായി ബിഎസ്എഫ് ഓഫീസര് പറഞ്ഞു.
പ്രവാചകനെതിരായ പരാമര്ശത്തില് നൂപൂര് ശര്മയെ കൊലപ്പെടുത്താനാണ് ഇയാള് എത്തിയതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് മുന്പായി അജ്മീര് സന്ദര്ശിക്കാന് അദ്ദേഹം പദ്ധതിയിട്ടിരുന്നതായും അന്വേഷണസംഘം പറഞ്ഞു.
ബിജെപി വക്താവ് നൂപുര് ശര്മ്മയുടെ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്ശം രാജ്യത്തുടനീളം വ്യാപകമായ അക്രമണങ്ങള്ക്ക് കാരണമായിരുന്നു.
നൂപുര് ശര്മയെ സോഷ്യല് മീഡിയയിലിലൂടെ പിന്തുണച്ച ചിലരെ ഇസ്ലാമിസ്റ്റുകള് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.