അബുദാബി: കര്‍ഷക സമരത്തിൽനിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുന്നുവെന്ന ആരോപണവുമായി പാക്കിസ്ഥാൻ. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
യുഎഇയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ അബുദാബിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പാക് മന്ത്രി ആരോപണം ഉന്നയിച്ചത്.
ഇന്ത്യയുടെ നീക്കങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ മണത്തറിഞ്ഞുവെന്നാണ് ഖുറേഷിയുടെ അവകാശവാദം.