ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ പാക് സർക്കാർ സൈറ്റുകളിൽ ഇന്ത്യൻ ഹാക്കർമാരുടെ ആക്രമണം. പ്രതിരോധ മന്ത്രാലയം, കാലാവസ്ഥാ മന്ത്രാലയം എന്നിവയടക്കം അഞ്ചോളം സർക്കാർ സൈറ്റുകളാണ് ഹാക്കർമാരുടെ ആക്രമണത്തിനിരയായത്. വെബ്സൈറ്റുകളിൽ ഇന്ത്യൻ അനുകൂല മുദ്രാവാക്യവും പോസ്റ്റ് ചെയ്തിട്ടുണ്ട്. “ലുലുസെക് ഇന്ത്യ’ എന്ന ഹാക്കർമാരാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം.
ഇത് ആദ്യമായല്ല പാക്കിസ്ഥാൻ സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. ഈ മാസം ആദ്യം പാക് സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത ഹാക്കർമാർ ഇന്ത്യൻ ദേശീയഗാനവും സ്വാതന്ത്ര്യദിന സന്ദേശവും സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു.