മേലൂർ:വയോജങ്ങളായ മാതാപിതാക്കളുടെ അനുഗ്രഹം തേടി പകൽവീട്ടിൽ പ്രതിശ്രുതവധുവുംവരനുമെത്തി.
പാലശേരി കിഴക്കേപുറത്ത്കുടി വീട്ടിൽ കെ.പി. റോയിയുടെയും രാഖിയുടെയും മകൾ അവനിയുടെയും പത്തനംതിട്ട തലചിറ സൻജീവ് ഭവൻ വീട്ടിൽ രാജീവ് കുമാറിന്റെയും ശ്രീജയുടെയും മകൻ നിധിൻ രാജിന്റെയും വിവാഹം നാളെയാണ്.
വധുവിന് പുടവ കൊടുക്കൽ ചടങ്ങിന്റെ ഭാഗമായി പാലശേരിയിലെ വധു ഗൃഹത്തിൽ നടത്തിയ ചടങ്ങിനു ശേഷം വയോജങ്ങളായ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാൻ ബന്ധുക്കൾക്കൊപ്പം പൂലാനിയിലെ പകൽവീട്ടിൽ എത്തുകയായിരുന്നു ഇവർ.
പി.കെ.അശോകന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ ചടങ്ങിൽ പകൽ വീട് അംഗങ്ങൾ പൂച്ചെണ്ടുനൽകി പ്രതിശ്രുത വധുവിനെയും വരനെയും സ്വീകരിച്ചു. പുഷ്പഗിരി ഫാത്തിമ മാത ഇടവക വികാരി ഫാ.സുഭാഷ് മാളിയേക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
പകൽ വീട്ടിൽ നിന്നും തെരഞ്ഞെടുത്ത 18 വയോജനങ്ങൾക്കും കുടാതെ പകൽവീടിന്റെ കെയർ ടെയ് ക്കറായി പ്രവർത്തിക്കുന്ന അജിതക്കും പുടവ നൽകി അനുഗ്രഹം തേടി.മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു, പകൽവീട് കണ്‍വീനർ എം.എൻ.ഷാജി മാസ്റ്റർ.സന്തോഷ് മാസ്റ്റർ, അവനിയുടെ പിതാവ് റോയ്, നിധിന്റെ പിതാവ് രാജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.