ശ്രീനഗർ: ഭീകര താവളങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ. അതിർത്തിയിലെ രജൗരിയിൽ 15 ഇടങ്ങളിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി. സംഭവത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. പരിക്ക് നിസാരമാണെന്നാണ് വിവരം.
അതേസമയം, ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു. അഞ്ച് പാക് സൈനിക പോസ്റ്റുകൾ തകർത്തെന്നും സൂചനകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔഗ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രജൗരിയിലെ ഗ്രാമീണരെ മറയാക്കിയാണ് ആക്രമണമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.