ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കണ്ടിരുന്നത്. കാത്തിരിപ്പിനൊടുവിൽ ഇന്ത്യ വിജയം നേടിയപ്പോൾ കൈയ്യടികളോടെയാണ് ഓരോ ആരാധകനും ആ നിമിഷം സ്വീകരിച്ചത്. ഇപ്പോഴിതാ മത്സരത്തിനിടയിൽ ഒരു പാക്കിസ്ഥാൻ ആരാധകൻ ഇന്ത്യയുടെ ദേശിയ ഗാനം ഏറ്റുപാടുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഏറെ കൗതുകകരമാകുന്നത്.
മത്സരത്തിനു മുമ്പ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശിയ ഗാനം ഇട്ടപ്പോൾ അദ്ദേഹം അതിനോടൊപ്പം ഏറ്റുപാടുകയായിരുന്നു. സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ കണ്ട് ഇദ്ദേഹത്തെ അഭിനന്ദിച്ച് ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇരുരാജ്യത്തുമുള്ള ആളുകൾക്കുമിടയിൽ സമാധാനത്തിന്റെ സന്ദേശമെത്തിക്കുവാൻ ഇദ്ദേഹത്തിന് സാധിച്ചുവെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.