ന്യൂയോർക്ക്: പാക്കിസ്ഥാന്റെ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ തുറന്നടിച്ച് ഇന്ത്യ
ലോകം മുഴുവൻ കോവിഡിനു മുന്നിൽ പകച്ച് നിൽക്കുന്പോൾ പോലും പാക്കിസ്ഥാൻ അതിന്റെ മറവിൽ ഭീകരവാദം വളർത്താനും അതിർത്തികൾ ലംഘിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം സമിതി അംഗം ആശിഷ് ശർമ കുറ്റപ്പെടുത്തി.
സ്വന്തം രാജ്യത്തെ സെക്ടേറിയൻ ഭീകരവാദവും വിവേചനവും അസഹിഷ്ണുതയുമെല്ലാമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നും അതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ പലവട്ടം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
എന്നാൽ, സ്വന്തം രാജ്യത്തും ഇന്ത്യയിലുമെല്ലാമുള്ള മത വിഭാഗങ്ങൾക്കിടയിൽ വർഗീയ വളർത്താനാണ് പാക്കിസ്ഥാൻ ഇപ്പോഴും എപ്പോഴും ശ്രമിക്കുന്നത.
ഇന്ത്യയിലെ ജനങ്ങളുടെ നിലനിൽപ് തന്നെ വൈവിധ്യത്തെ ആശ്രയിച്ചാണെന്നിരിക്കെ അത് ഇവിടുത്തെ ജനങ്ങൾ ചെവിക്കൊള്ളില്ല- ആശിഷ് ശർമ പറഞ്ഞു.
ഇന്ത്യയിൽ എല്ലാ ജാതി മത വിഭാഗങ്ങളും ശക്തമായ ജനാധിപത്യ സംവിധാനത്തിനു കീഴിൽ ഒരുമയോടെയാണ് കഴിയുന്നതെന്ന് പാക്കിസ്ഥാൻ ഇനിയെങ്കിലും മനസിലാക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി.