ഇസ്ലാമാബാദ്: ബ്രിക്സിൽ ചേരാൻ പാക്കിസ്ഥാൻ ഔദ്യോഗികമായി അഭ്യർഥിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച്.
ഏറ്റവും പുതിയ സംഭവവികാസങ്ങൾ പരിശോധിച്ച് ബ്രിക്സുമായുള്ള ഭാവി ഇടപെടലിനെക്കുറിച്ച് രാജ്യം തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
“ഞങ്ങൾ ജോഹന്നാസ്ബർഗിലെ ബ്രിക്സുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ പിന്തുടർന്നു. എല്ലാവരേയും ഉൾക്കൊള്ളുന്ന ബഹുമുഖമായ അതിന്റെ തുറന്ന സമീപനവും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും ബലൂച് പറഞ്ഞു.
ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം ഒരു വലിയ ശാസ്ത്ര നേട്ടമാണെന്ന് മാത്രമേ തനിക്ക് പറയാൻ കഴിയൂ, അതിന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ അഭിനന്ദനം അർഹിക്കുന്നുവെന്നും ബലൂച് പറഞ്ഞു
അർജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ ബ്രിക്സ് ഗ്രൂപ്പ് വ്യാഴാഴ്ച തീരുമാനിച്ചു. പുതിയ അംഗത്വം 2024 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.