പാ​ക്കി​സ്ഥാ​നി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന അ​ഫ്ഗാ​ൻ പൗ​ര​ന്മാ​ർ മ​ട​ങ്ങി​പോ​ക​ണം



ക​റാ​ച്ചി:  പാ​ക്കി​സ്ഥാ​നി​ൽ  നി​യ​മ​വി​രു​ദ്ധ​മാ​യി ക​ഴി​യു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ പൗ​ര​ന്മാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് നി​ർ​ദേ​ശം. ഇ​വ​ർ​ക്ക് പാ​ക്കി​സ്ഥാ​നി​ൽ നി​ന്നും സ്വ​മേ​ധ​യ പോ​കാ​ൻ ന​വം​ബ​ർ ഒ​ന്ന് വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​യി​ല്ലെ​ങ്കി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി നാ​ടു​ക​ട​ത്തു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​ക​ദേ​ശം 1.3 ദ​ശ​ല​ക്ഷം അ​ഫ്ഗാ​നി​ക​ൾ പാ​ക്കി​സ്ഥാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ഭ​യാ​ർ​ത്ഥി​ക​ളാ​ണ്, കൂ​ടാ​തെ 880,000 പേ​ർ​ക്ക് നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യു​മു​ണ്ട്.

എ​ന്നാ​ൽ 1.7 ദ​ശ​ല​ക്ഷം അ​ഫ്ഗാ​നി​ക​ൾ അ​ന​ധി​കൃ​ത​മാ​യി പാ​കി​സ്ഥാ​നി​ലു​ണ്ടെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​ർ​ഫ്രാ​സ് ബു​ഗ്തി പ​റ​യു​ന്ന​ത്. ഇ​വ​ർ സ്വ​മേ​ധ​യ മ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment