ടീം ​ഇ​ന്ത്യ​യ്ക്ക് “പോ​കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത’ പാ​ക്കി​സ്ഥാ​നി​ലെ​ത്തി ബി​സി​സി​ഐ ത​ല​വ​ന്മാ​ർ

ലാ​ഹോ​ർ: ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് റോ​ജ​ർ ബി​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ശു​ക്ല എ​ന്നി​വ​ർ പാ​ക്കി​സ്ഥാ​നി​ലെ​ത്തി. 2008-ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ആ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് അ​ധി​കാ​രി​ക​ൾ പാ​ക്കി​സ്ഥാ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ(​എ​സി​സി) യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് വാ​ഗാ അ​തി​ർ​ത്തി ക​ട​ന്ന് ഇ​രു​വ​രും പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. അ​തി​ർ​ത്തി ഗേ​റ്റ് ന​ട​ന്നു​ക​ട​ന്ന ബി​ന്നി​ക്കും ശു​ക്ല​യ്ക്കും പാ​ക് അ​ധി​കൃ​ത​ർ സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് പാ​ക് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യ വാ​ഹ​ന​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ഇ​വ​ർ ലാ​ഹോ​റി​ലേ​ക്ക് നീ​ങ്ങി​യ​ത്.

ഏ​ഷ്യാ ക​പ്പി​ലെ ശ്രീ​ല​ങ്ക – അ​ഫ്ഗാ​നി​സ്ഥാ​ൻ മ​ത്സ​രം വീ​ക്ഷി​ക്കാ​നാ​യി ഇ​രു​വ​രും ലാ​ഹോ​ർ ഗ​ദ്ദാ​ഫി സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

പാ​ക് സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ഷ്ട്രീ​യ​മാ​ന​മൊ​ന്നും ഇ​ല്ലെ​ന്നും ഇ​ന്ത്യ​ൻ ടീം ​പാ​ക്കി​സ്ഥാ​നി​ൽ പ​ര്യ​ട​നം ന​ട​ത്ത​ണോ എ​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ഇ​രു​വ​രും മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട വേ​ള​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment