പൗരത്വ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ ശ്രദ്ധേയമാകുകയാണ് നിത കന്‍വാറിന്റെ ജീവിതം. രാജസ്ഥാനിലെ ടോങ്കില്‍ നട്വാഡ ഗ്രാമപഞ്ചായത്തിന്റെ സര്‍പഞ്ചാണ് ഈ വനിത. നിതയുടെ ഈ വിജയത്തിന് പിന്നില്‍ ഒരു കഥ കൂടിയുണ്ട്.
2001ല്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് കുടിയേറിയതാണ് നിതയുടെ കുടുംബം. ജനനം കൊണ്ട് പാകിസ്ഥാനിയായ നിത എതിരാളിയായ സോനുദേവിയെ 362 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത്.
2005 ല്‍ അജ്മീറിന്റെ സോഫിയ കോളേജില്‍ നിന്ന് നിത ബിരുദം നേടി. തുടര്‍ന്ന് രാജസ്ഥാനിലെ ഒരു രജപുത്ര വിഭാഗത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് ഭര്‍ത്താവിന്റെ നാടായ നട്വാഡ ഗ്രാമപഞ്ചായത്തില്‍ എത്തിയത്.
” ഇന്ത്യയിലെത്തിയതിന് പിന്നാലെ ഏറ്റവും അധികം ബുദ്ധിമുട്ടിയത് പൗരത്വം ലഭിക്കാനായിരുന്നു. പലതവണ അപേക്ഷ നിരസിച്ചക്കപ്പെട്ടു. പൗരത്വം ലഭിക്കുക എന്നത് ഒട്ടും എളുപ്പമല്ല ഒരു പരിപാടിയല്ലയെന്ന് നിത പറയുന്നു.
എന്തായാലും ഒടുവില്‍ 2019 സെപ്റ്റംബറില്‍ ഈ ആവശ്യം നിറവേറാന്‍ സാധിച്ചു. ഇപ്പോള്‍ ജനപ്രതിനിധി ആവുകയും ചെയ്തിരിക്കുന്നു. ഒരു സര്‍പഞ്ച് എന്ന നിലയില്‍, പഞ്ചായത്ത് സ്ത്രീകളെ ശാക്തീകരിക്കാനായി പ്രവര്‍ത്തിക്കും. പ്രദേശത്ത് ഒരു പുതിയ ആശുപത്രി, സ്കൂള്‍ എന്നിവ തുറക്കാനും ആഗ്രഹിക്കുന്നു,” നിത പറയുന്നു.