പെഷവാർ: പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ ബസ് സിന്ധു നദിയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു. വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ബസിൽ 22 യാത്രക്കാരാണുണ്ടായിരുന്നത്. തെൽചി പാലത്തിൽനിന്നാണ് ബസ് നദിയിലേക്കു പതിച്ചത്. നദിയിൽ നിന്നാണ് പതിനാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത തണുപ്പ് തുടരുന്ന സാഹചര്യത്തിൽ നദിയിൽ കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ പെട്ട ബസിൽ വധു ഉണ്ടായിരുന്നതായും.പരിക്കുകളോടെ രക്ഷപെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും