ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ “ഡോണ്‍ ന്യൂസ്’ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്.
നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.ചാനലിൽ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഇംഗ്ലീഷിൽ “ഹാപ്പി ഇൻഡിപെൻഡൻസ് ഡേ’ എന്ന വാക്കുകളും സ്ക്രീനിൽ തെളിഞ്ഞു.
ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 3.30 ഓടെയായിരുന്നു സംഭവം.