പാ​ക്കി​സ്ഥാ​ന് സ​ഹാ​യ​വു​മാ​യി ചൈ​ന; ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ ന​ൽ​കി​യെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി‌: പാ​ക്കി​സ്ഥാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ആ​യു​ധ​ങ്ങ​ളും ന​ൽ​കി ചൈ​ന. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ളും ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ളും ചൈ​ന പാ​ക്കി​സ്ഥാ​ന് കൈ​മാ​റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പി​എ​ൽ – 15 ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ളാ​ണ് പാ​ക്കി​സ്ഥാ​നു ന​ൽ​കി​യ​ത്. പാ​ക്ക് വ്യോ​മ​സേ​ന പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ജെ‌​എ​ഫ് -17 ബ്ലോ​ക്ക് III യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ല്‍ പി‌​എ​ൽ -15 ബി​യോ​ണ്ട് വി​ഷ്വ​ൽ റേ​ഞ്ച് (ബി‌​വി‌​ആ​ർ) മി​സൈ​ലു​ക​ളാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ചൈ​നീ​സ് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യു​ടെ ആ​ഭ്യ​ന്ത​ര സ്റ്റോ​ക്കു​ക​ളി​ൽ നി​ന്നാ​ണ് ഇ​ത് പാ​ക്ക് സൈ​ന്യ​ത്തി​നു ല​ഭ്യ​മാ​യ​തെ​ന്നാ​ണു വി​വ​രം. ഈ ​മി​സൈ​ലി​ന് 200 മു​ത​ൽ 300 കി​ലോ​മീ​റ്റ​ർ വ​രെ (120-190 മൈ​ൽ) ദൂ​ര​പ​രി​ധി​യു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment