ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ നാല്പതുകാരിക്കു ജീവപര്യന്തം തടവ്. ലാഹോറിലെ മുസ്ലിം വനിത ആസിയ ബീബിയാണു ശിക്ഷിക്കപ്പെട്ടത്.
ഖുറാന്റെ താളുകൾ കീറിയെന്നാരോപിച്ച് ഇവർക്കെതിരേ ചുമത്തിയ കുറ്റം തെളിഞ്ഞതായി ലാഹോറിലെ കോടതി വിധിച്ചു. വ്യക്തിവൈരാഗ്യം തീർക്കാൻ അയൽക്കാരൻ കേസിൽ കുടുക്കുകയായിരുന്നുവെന്ന ആസിയയുടെ വാദം അംഗീകരിച്ചില്ല.