ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കും. അക്രമസംഭവങ്ങൾ നടക്കുന്നതിനാൽ സുരക്ഷാസേന കടുത്ത ജാഗ്രതയിലാണ്. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടിരുന്നു.
മുൻ വിദേശകാര്യമന്ത്രി ബിലാവൽ സർദാരി ഭൂട്ടോയുടെ പാക്കിസ്ഥാൻ പിപ്പീൾസ് പാർട്ടി (പിപിപി)യുടെയും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിയുടെയും സ്ഥാനാർഥികളും പ്രവർത്തകരും ആക്രമണത്തിനിരയായി.
അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പിഎംഎൽ-എൻ നേതാവ് നവാസ് ഷരീഫിനെതിരേ മത്സരിക്കുന്ന പിടിഐ സ്വതന്ത്ര ഡോ. യാസ്മിൻ റഷീദിനെതിരേ ഇന്നലെ തീവ്രവാദക്കുറ്റം ചുമത്തി.
ലാഹോറിലെ എൻഎ-130 മണ്ഡലത്തിൽ മത്സരിക്കുന്ന ഷരീഫ് പരാജയപ്പെടാനുള്ള സാഹചര്യത്തിലാണു നടപടിയെന്ന് പിടിഐ ആരോപിച്ചു.