ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തിവച്ചു. ക്രമസമാധാനം പരിപാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടി.
രാജ്യത്തുടനീളമുള്ള മൊബൈൽ സേവനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാനിലെ സമീപകാല ആക്രമണങ്ങളിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു, ക്രമസമാധാന നില നിലനിർത്തുന്നതിനും ഭീഷണികളെ നേരിടുന്നതിനും സുരക്ഷാ നടപടികൾ അനിവാര്യമാണെന്നും വക്താവ് വ്യക്തമാക്കി.
ബുധനാഴ്ച തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ സ്ഥാനാർഥികളുടെ ഓഫീസിന് പുറത്ത് നടന്ന ഇരട്ട ബോംബ് സ്ഫോടനങ്ങളിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.