ലാഹോർ: സത്ലജ് നദിയിലെ വെള്ളപ്പൊക്കത്തിൽ ഇന്ത്യക്കാരൻ ഒഴുകി യെത്തിയത് പാക്കിസ്ഥാനിൽ.
ഇയാളെ ഇന്റലിജൻസ് ഏജൻസിക്കു കൈമാറിയതായി പാക് അധികൃതർ അറിയിച്ചു. അന്പതു വയസുള്ള ബധിരനാണ് പാക്കിസ്ഥാനിൽ ഒഴുകിയെത്തിയത്.
പഞ്ചാബിലെ കസൂർ ജില്ലയിലെ ഗൻഡ സിംഗ് വാലയിൽനിന്നാണ് ഇയാൾ ഒഴുകിപ്പോയത്. വൈദ്യപരിശോധനയ്ക്കുശേഷം ഇയാളെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി ഇന്റലിജൻസ് ഏജൻസിക്കു കൈമാറി.