‘ര​ഹ​സ്യ മെ​മ്മോറാ​ണ്ടം’ വ്യാ​ജം; പാ​ക്കി​സ്ഥാ​ന്‍റെ മാ​ധ്യ​മ​സൃ​ഷ്ടി​യെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഖാ​ലി​സ്ഥാ​ന്‍ ഭീ​ക​ര​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ എം​ബ​സി​ക​ള്‍​ക്ക് ര​ഹ​സ്യ​മെ​മ്മോ​റാ​ണ്ടം അ​യ​ച്ചെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത ത​ള്ളി ഇ​ന്ത്യ.

ക​ത്ത​യ​ച്ചു​വെ​ന്ന​ത് പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് പ്ര​ച​രി​പ്പി​ച്ച വ്യാ​ജ​വാ​ർ​ത്ത​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു. ഇ​ന്ത്യ​യ്ക്കെ​തി​രേ​യു​ള്ള കു​പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് റി​പ്പോ​ര്‍​ട്ട് എ​ന്നും അ​ദ്ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

കാ​ന​ഡ​യി​ൽ നി​ജ്ജാ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് ര​ണ്ട് മാ​സം മു​മ്പ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം മെ​മ്മോ​റാ​ണ്ടം അ​യ​ച്ചെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ പ്ര​ച​രി​പ്പി​ച്ച വ്യാ​ജ​വാ​ർ​ത്ത. ഏ​പ്രി​ലി​ല്‍ അ​യ​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ൽ നി​ജ്ജാ​റി​നെ​തി​രേ​യും ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​ർ​ക്കെ​തി​രേ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഇ​ന്ത്യ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ട്ട നി​ര​വ​ധി ഭീ​ക​ര​രു​ടെ പേ​രു​ക​ൾ ഇ​തി​ലു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. വാ​ർ​ത്ത വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ന്ത്യ രം​ഗ​ത്തെ​ത്തി​യ​ത്.

നി​ജ്ജാ​ർ വ​ധ​ത്തി​ൽ ഇ​ന്ത്യ​യ്ക്കു പ​ങ്കു​ള്ള​താ​യി ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. കാ​ന​ഡ​യു​ടെ വാ​ദ​ങ്ങ​ള്‍ ത​ള്ളി​യ ഇ​ന്ത്യ തെ​ളി​വു ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ കാ​ന​ഡ​യ്ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല.

Related posts

Leave a Comment