തെരുവുനായ്ക്കളോട് പാക്കിസ്ഥാന്റെ ക്രൂരത, ആയിരക്കണക്കിന് നായകളെ കറാച്ചിയില്‍ കൊന്നൊടുക്കി, മൃഗസംരക്ഷണപ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍

pakdogg_07082016തെരുവുനായയെ പേടിച്ച് വഴിയിലിറങ്ങാനാകാത്ത അവസ്ഥ എത്തിയതോടെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആയിരത്തോളം നായ്ക്കളെ കൊന്നൊടുക്കി. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചാണ് അധികൃതരുടെ നടപടി. തെരുവുനായ് ഉന്മൂലന പരിപാടിയുടെ ഭാഗമായി തെക്കന്‍ കറാച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്നുദിവസത്തിനിടെ അക്രമകാരികളായ ഏഴുന്നൂറോളം നായ്ക്കളെയാണ് അധികൃതര്‍ കൊന്നത്.

തെരുവുനായ് ഉന്മൂലന പരിപാടി ഈയാഴ്ച പൂര്‍ത്തിയാകും. ഇതുവരെ ആയിരത്തോളം നായ്ക്കളെ കൊന്നതായാണ് കണക്ക്. കോഴിയിറച്ചിയില്‍ വിഷഗുളിക ചേര്‍ത്താണ് നായ്ക്കളെ കൊല്ലുന്നത്. മുന്‍സിപാലിറ്റി തൊഴിലാളികള്‍ എത്തി നീക്കം ചെയ്യുന്ന പ്രക്രിയ നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം തെരുവുനായുടെ കടിയേറ്റ് കറാച്ചിയില്‍ ജിന്നാ ആശുപത്രിയില്‍ ചികിത്സ തേടിയത് 6,500 പേരാണ്. ഈ വര്‍ഷം ഇതുവരെ 3,700 പേര്‍ക്കാണ് തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റത്.

Related posts