കറാച്ചി: പാക്കിസ്ഥാനിൽ മൂന്നു ഹൈന്ദവ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മതം മാറ്റി മുസ്ലിംകൾ വിവാഹം കഴിച്ചതായി പരാതി.
സിന്ധ് പ്രവിശ്യയിലെ ദാർകി മേഖലയിലെ വ്യവസായിയുടെ മക്കളായ ചാന്ദ്നി, റോഷ്നി, പർമേഷ് കുമാരി എന്നിവരാണ് അതിക്രമത്തിനിരയായതെന്നു ഹൈന്ദവ സംഘടനകൾ പറഞ്ഞു.
ഇവരെ നിർബന്ധിച്ചു മതംമാറ്റുകയായിരുന്നുവത്രേ. തട്ടിക്കൊണ്ടുപോയവർ തന്നെയാണു വിവാഹം കഴിച്ചതും. ഇത്തരം സംഭവങ്ങൾ തടയുന്നതിനു പോലീസും അധികൃതരും നടപടി എടുക്കുന്നില്ലെന്നും സംഘടനകൾ ആരോപിച്ചു.