കറാച്ചി: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിരോധിച്ച് പാക്കിസ്ഥാൻ സര്‍ക്കാര്‍. പലസ്തീനിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
പാക്കിസ്ഥാൻ കാവല്‍ പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലും വെസ്റ്റ് ബാങ്കിലും അടിച്ചമര്‍ത്തപ്പെട്ട പലസ്തീനികളുടെ വംശഹത്യയില്‍ രാജ്യവും മുസ് ലിം സഹോദരങ്ങളും അതീവ ദുഃഖിതരാണെന്ന് കാക്കര്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പുതുവർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്റെ കർശനമായ നിരോധനം ഉണ്ടായിരിക്കുമെന്നും കാക്കർ വ്യക്തമാക്കി.