വസ്ത്രധാരണം ഒരു മനുഷ്യന്റെ ഇഷ്ടമാണെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്പോൾ സമൂഹത്തിൽ നിന്നു പലപ്പോഴും വിവേചനം നേരിടുന്നവരും ഉണ്ട്. ധരിക്കുന്ന വസ്ത്രത്തിൽ മതപരമായ എന്തെങ്കിലും ചിഹ്നമോ പടമോ ഉണ്ടെങ്കിലോ? അക്കാര്യത്തെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? അത്തത്തിലൊരു സംഭവമാണ് ഇന്ന് വൈറലാകുന്നത്.
പാകിസ്ഥാനിലെ ലാഹോറില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീ ആള്‍കൂട്ടാക്രമണം നേരിട്ടു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇവർ ധരിച്ച വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്ന് പറഞ്ഞ് സ്ത്രീയെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇസ്ലാംമത വിശ്വാസികള്‍ വിശുദ്ധപുസ്തകമായി കരുതുന്ന ഖുറാനിലെ വാക്യങ്ങള്‍ വസ്ത്രത്തില്‍ ആലേഖനം ചെയ്തത് വിശ്വാസികളെ ചൊടിപ്പിച്ചു.
യുവതി, ഭക്ഷണം കഴിക്കുന്നതിനായി നഗരത്തിലെ റസ്റ്റോറന്റില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. യുവതി ധരിച്ച വസ്ത്രത്തിലെ അറബി വാക്യം ഖുറാല്‍ നിന്നുള്ളതാണെന്ന് റസ്റ്റോറന്റിലെത്തിയ ചിലര്‍ പറഞ്ഞു. ഇത് ഖുറാനിനോടുള്ള അനാദരവാണെന്ന് അവർ ആരോപിച്ചു. ഇതോടെ റസ്റ്റോറന്റിലുണ്ടായിരുന്നവര്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും വസ്ത്രം ഊരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇനിടെ ലാഹോര്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് യുവതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.
Woman in Lahore’s Ichra wearing a digital print shirt taken into police custody after a mob complained that the shirt had Quranic verses on it. pic.twitter.com/bVjtkuZlsP
— Naila Inayat (@nailainayat) February 25, 2024