പാ​ക്കി​സ്ഥാ​നി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; 40 പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്തു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലാ​യി 40 പേ​രെ ബി​എ​ൽ​എ തീ​വ്ര​വാ​ദി​ക​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്തു. മു​സ​ബേ​യ്ൽ‌ ജി​ല്ല​യി​ൽ 23 യാ​ത്ര​ക്കാ​രെ ബ​സി​ൽ​നി​ന്നും പി​ടി​ച്ചി​റ​ക്കി വെ​ടി​വ​ച്ചു​കൊ​ന്നു. മ​റ്റൊ​രി​ട​ത്ത് 17 പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി. പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​യി​ട്ടു.

മു​സ​ബേ​യ്ൽ‌ ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​ർ പാ​ക് പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നു രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു കൊ​ല​പ്പെ​ടു​ത്തി​യ​ത്.

നാ​ൽ​പ്പ​തോ​ളം വ​രു​ന്ന തോ​ക്കു​ധാ​രി​ക​ൾ പ​ഞ്ചാ​ബി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള ബ​സു​ക​ളാ​ണ് ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള​വ​രെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 19 പേ​ർ പ​ഞ്ചാ​ബി​ക​ളും നാ​ല് പേ​ർ ബ​ലൂ​ച് സ്വ​ദേ​ശി​ക​ളു​മാ​ണ്.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം തീ​വ്ര​വാ​ദ വി​ഭാ​ഗ​മാ​യ ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ) ഏ​റ്റെ​ടു​ത്തു.

സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 12 തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി മൊ​ഹ്‌​സി​ൻ ന​ഖ്‌​വി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച മു​ത​ൽ 24 മ​ണി​ക്കൂ​റി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​നു​ൾ​പ്പെ​ടെ നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​ർ​ക്കാ​ണ് ബി​എ​ൽ​എ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഏ​പ്രി​ലി​ൽ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് യാ​ത്ര​ക്കാ​രെ​യാ​ണ് ബി​എ​ൽ​എ തീ​വ്ര​വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment