വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പൗരന് അറസ്റ്റില്‍.
ഇറാനിലെ ഭരണാധികാരികളും ഉന്നതനേതാക്കളുമായി രഹസ്യ ഇടപാടുകളുള്ള ആസിഫ് മെര്‍ച്ചന്റ്(46) ആണ് അറസ്റ്റിലായത്. അമേരിക്ക വിടാനൊരുങ്ങുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം യുഎസ് ജസ്റ്റീസ് ഡിപാര്‍ട്ട്മെന്റ് ന്യൂയോർക്ക് കോടതിയിൽ സമര്‍പ്പിച്ചു.
നേതാക്കളെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാട് ചെയ്തതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്ക്കനേരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ കൊല നടത്താനാണു പദ്ധതിയെന്നാണു കരുതുന്നത്. ആസിഫ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കസ്റ്റഡിയിലാണുള്ളത്.