ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍; ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍

l-pattalamഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വെടിവയ്പില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികന്റെ മൃതദേഹം പാക് സൈന്യം വികൃതമാക്കിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍. പാക് വിദേശകാര്യമന്ത്രാലയ വക്താവ് നഫീസ് സക്കറിയയാണ് ട്വിറ്ററിലൂടെ ഇക്കാര്യത്തില്‍ വീശദീകരണവുമായി രംഗത്തെത്തിയത്. പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്. പാക് സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും സക്കറിയ ട്വിറ്ററില്‍ കുറിച്ചു.

ചൊവ്വാഴ്ചയാണ് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പില്‍ വീരമൃത്യു വരിച്ച മൂന്ന് ഇന്ത്യന്‍ സൈനികരില്‍ ഒരാളുടെ ജഡം പാക് സൈന്യം വികൃതമാക്കിയത്. നിയന്ത്രണരേഖയില്‍ മച്ചില്‍ മേഖലയിലാണു പാക് സൈന്യത്തിന്റെ കൊടുംക്രൂരത ഉണ്ടായത്. ഒക്ടോബര്‍ 29നു ശേഷം രണ്ടാം തവണയാണു സൈനികന്റെ മൃതദേഹത്തിനു നേരേ പാക്കിസ്ഥാന്‍ അനാദരവ് കാണിക്കുന്നത്.

Related posts