ക്യാച്ചുകള്‍ കളികള്‍ ജയിപ്പിക്കും ക്രിക്കറ്റ് ലോകമെമ്പാടും കേട്ടു പഴകിയ ഒരു പഴമൊഴിയാണിത്. ഏതൊരു ക്രിക്കറ്റ് മത്സരത്തിന്റെ ഗതി മാറ്റാന്‍ ഒരൊറ്റ ക്യാച്ചിന് സാധിക്കുമെന്ന വാസ്തവം പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന് ഇതുവരെയായും മനസ്സിലായില്ലെന്ന് തോന്നുന്നു. സമൂഹമാധ്യമങ്ങളില്‍ മൊത്തം ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി തുറന്ന് കൊടുത്തിരിക്കുകയാണ് പാക് ടീമിന്റെ ഫീല്‍ഡിംഗ് വീഡിയോ. പാക്കിസ്ഥാന്റെ മികവുറ്റ പേസ് ബോളിംഗ് നിരയുടെ പ്രൗഢി ഫീല്‍ഡിംഗ് പിഴവുകളുടെ കരിനിഴലില്‍ മങ്ങിപോകുന്ന കാഴ്ചയാണ് കാണുന്നത്.
ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയറായ റിച്ചാര്‍ഡ് കെറ്റില്‍ബറോയുടെ പേരിലുള്ള അക്കൗണ്ട് വഴി എക്സില്‍ പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ താരം. പാക്കിസ്ഥാന് താരങ്ങളുടെ ഫീല്‍ഡിംഗ് പിഴവുകളുടെ സമാഹരണമാണ് വീഡിയോയിലുളളത്. ബൗണ്ടറി ലൈനില്‍ കളിക്കാര്‍ തെന്നി വീഴുന്നതും പാഴാക്കി കളയുന്ന റണ്‍ഔട്ട് സ്റ്റമ്പിംഗ് അവസരങ്ങള്‍ കാണാന്‍ കാഴ്ചക്കാരേറുന്നു. ട്രോള്‍ രീതിയിലുള്ള വീഡിയോ കാഴ്ചക്കാരെ ചിരിപ്പിക്കുന്ന ഒന്നാണ്. പാക്കിസ്ഥാന് ഫീല്‍ഡിംഗ് വിഭാഗം നേരിടുന്ന പ്രശ്നങ്ങളാണ് വീഡിയോയിലുള്ളത്. ഇതാദ്യമായല്ല പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ഫീല്‍ഡിംഗില്‍ കഷ്ടപ്പെടുന്ന കാഴ്ച വൈറലാകുന്നത്. പല പ്രമുഖ താരങ്ങളും പാക്ക് ടീമിന്റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തുന്നുണ്ട്.
‘ഈ പതിറ്റാണ്ടിലെ ഏറ്റവും മോശം ഫീല്‍ഡിംഗ് ടീം’ എന്ന ക്യാപ്ഷനോടു കൂടി പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ കൊണ്ടാണ് വൈറലായിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേരാണ് 24 മണിക്കുറിനുള്ളില്‍ വീഡിയോ കണ്ടത്. വീഡിയോ കണ്ട് പലര്‍ക്കും രസകരമായ അനുഭവമാണുണ്ടായത്. രസകരമായ കമന്റുകളും തമാശകളുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തുന്നത്. വിമര്‍ശനവുമായി രംഗത്തെത്തുന്നവരും കുറവല്ല.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.