ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. 370ാം അനുച്ഛേദം ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്ഥാൻ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന.
ഒക്ടോബറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. പാക് മാധ്യമങ്ങളാ ണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
അതിനിടെ, കറാച്ചിക്ക് സമീപം മിസൈല്‍ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി പാകിസ്ഥാൻ നോട്ടാം മുന്നറിയിപ്പ് നല്‍കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈമാനികർക്കും നാവികർക്കുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കറാച്ചിക്കു സമീപം സോൻമിയാനിയിലാണ് മിസൈൽ പരീക്ഷണം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.