ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെ 196 റണ്‍സിനാണ് പാക്കിസ്ഥാന് കെട്ടുകെട്ടിച്ചത്.ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 334 റണ്‍സ് അടിച്ചുകൂട്ടി. 36.2 ഓവറില്‍ 138 റണ്‍സിന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്റെ പോരാട്ടം അവസാനിച്ചു.
98 റണ്‍സ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാന്റെ ടോപ്പ് സ്കോറര്‍. ഷര്‍ജീല്‍ ഖാന് (62), ഉമര്‍ അക്മല്‍ (54), ഷൊയ്ബ് മാലിക്ക് (49) എന്നിവരും തിളങ്ങി. ഓസീസ് നിരയില്‍ 70 റണ്‍സ് നേടിയ ജോഷ് ഇഗ്ലിംസ് മാത്രമാണ് പൊരുതിയത്.