ഗാന്ധിനഗർ: 350 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക്കിസ്ഥാൻ ബോട്ട് പിടിയിൽ. ബോട്ടിൽ നിന്ന് ആറ് പാക്കിസ്ഥാൻകാരെ പിടികൂടി. 50 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്.
ഗുജറാത്ത് പോലീസിന്റെ കീഴിലുള്ള എടിഎസും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ബോട്ട് പിടികൂടിയത്.
1200 കോടിയിലേറ വിലവരുന്ന 210 കിലോ ഹെറോയിൻ കഴിഞ്ഞ ദിവസം കൊച്ചി തീരത്ത് പിടികൂടിയിരുന്നു. ഹെറോയിൻ കടത്തിയ ഇറാനിയൻ ബോട്ടും ആറു പേരും പിടിയിലായിരുന്നു.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരികടത്തിനു പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാജി അലി സംഘമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
പാക്കിസ്ഥാനിൽ നിന്നു പുറപ്പെട്ട ബോട്ട് ശ്രീലങ്കയിലേക്കു പോകുകയായിരുന്നു. മത്സ്യബന്ധന ബോട്ടിൽ കൊണ്ടുവന്ന ഹെറോയിൻ കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്നാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം മുംബൈയിലും 502 കോടിയുടെ കൊക്കെയ്ൻ പിടികൂടിയിരുന്നു.