അട്ടാരി-വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങ് ഇന്ത്യയില്‍ വന്‍ ജനപ്രീതി നേടിയിരുന്നു. ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും പാക്കിസ്ഥാന് റേഞ്ചേഴ്സിന്റെയും സംയുക്ത പങ്കാളിത്തത്തില്‍ നടക്കുന്ന ചടങ്ങിന് കാഴ്ചക്കാരേറെയാണ്.
ഈ പരമ്പരാഗത ശൈലിയുടെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പാക്കിസ്ഥാനി കരസേന ഉദ്യോഗസ്ഥരുടെ വേഷ വിതാനങ്ങളിലെത്തിയ ഒരു കൂട്ടം ആളുകള്‍ കല്യാണ ചടങ്ങില്‍ നടത്തിയ നൃത്തമാണ് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. വാഗാ ബോര്‍ഡറിലെ ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന കാലുയര്‍ത്തിയുള്ള നൃത്തചുവടുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കാഴ്ചക്കാരില്‍ കൗതുകവും വിനോദവും ഉയര്‍ത്തിയ കല്യാണ വീഡിയോക്ക് ആരാധകരേറുന്നു. രസകരമായ കമന്റുകളും അഭിപ്രായങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു. വാഗാ ബോര്‍ഡറിലെ കാഴ്ചകള്‍ ഇനി കല്യാണ വീടുകളിലും കാണാം എന്ന രസകരമായ ക്യാപ്ഷനോടു കൂടി പങ്കുവെച്ച വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.