ബനാസ്കന്ത: വീസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടർന്ന 45 പാക്കിസ്ഥാനി ഹിന്ദുക്കളെ ഗുജറാത്തിലെ ബനാസ്കന്തയിൽനിന്നു കസ്റ്റഡിയിലെടുത്തു. ദീർഘകാല വീസയ്ക്കുള്ള ഇവരുടെ അപേക്ഷ തള്ളിയിരുന്നു.
ഇവരെ പാക്കിസ്ഥാനിലേക്കു മടക്കിയയയ്ക്കാനാണു തീരുമാനം. ഹരിദ്വാർ സന്ദർശിച്ച പാക്കിസ്ഥാൻകാർ ബന്ധുക്കളെ കാണാനാണ് ബനാസ്കന്തയിലെത്തിയത്.