പാ​ക്കി​സ്ഥാ​നി​ലെ ക​ൽ​ക്ക​രി ഖ​നി​ക്ക് സ​മീ​പം ഭീ​ക​രാ​ക്ര​മ​ണം; ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്ഥാ​നി​ലെ ക​ൽ​ക്ക​രി ഖ​നി​ക്ക് സ​മീ​പ​മു​ണ്ടാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു ഗ്രൂ​പ്പും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഐ​ഇ​ഡി സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് സൂ​ച​ന.

ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ ഹ​ർ​ണാ​യി പ്ര​ദേ​ശ​ത്തെ ഒ​രു ഖ​നി​യി​ലേ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​ന്ന​ത്. ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച സ​മ​യ​ത്ത് 17 ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ൾ ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മേ​ഖ​ല​യി​ലെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഹ​സ്ര​ത്ത് വാ​ലി ആ​ഗ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​ർ പ​റ​ഞ്ഞു.

Related posts

Leave a Comment