അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ സൂ​ക്ഷി​ച്ച പ​തി​നെ​ട്ട​ര​ക്കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം വോ​ര്‍​ക്കാ​ടി​യി​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ സൂ​ക്ഷി​ച്ച പ​തി​നെ​ട്ട​ര കി​ലോ ക​ഞ്ചാ​വ് എ​ക്‌​സൈ​സ് റെ​യ്ഡി​ല്‍ ക​ണ്ടെ​ടു​ത്തു.

വോ​ര്‍​ക്കാ​ടി മൊ​റാ​ത്ത​ന​യി​ലെ കേ​ര​ള ഹൗ​സ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ മു​റി​യി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ര്‍​ക്കാ​ടി സ്വ​ദേ​ശി സ​യ്യി​ദ് ജാ​ബി​റി(32)നെ ​അ​റ​സ്റ്റ് ചെ​യ്തു.

കാ​സ​ര്‍​ഗോ​ഡ് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്.

കു​മ്പ​ള റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. നൗ​ഫ​ല്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​മോ​ഹ​ന​ന്‍, പി. ​സു​രേ​ശ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ധീ​ഷ്, ക​ണ്ണ​ന്‍​കു​ഞ്ഞി, ന​സ​റു​ദ്ദീ​ന്‍, ഹ​സ്ര​ത് അ​ലി, മെ​യ്‌​മോ​ള്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment